Wednesday, February 11, 2026

പാക്കിസ്ഥാനെ പ്രകീര്‍ത്തിച്ച് ചൈനീസ് പത്രം; താക്കീത് നല്‍കി ഇന്ത്യന്‍ എംബസി

Indian Embassy warns Chinese newspaper for praising Pakistan

പാക്കിസ്ഥാന്‍ നടത്തിയ വ്യാജ അവകാശവാദങ്ങള്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിനെ വിമര്‍ശിച്ച് ചൈനയിലെ ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് മറുപടിയായി പാകിസ്ഥാന്‍ മൂന്ന് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായി പാകിസ്ഥാന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം തെറ്റായ വിവരങ്ങള്‍ പുറത്തുവിടുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിക്കണമെന്നും ഉറവിടങ്ങള്‍ പരിശോധിക്കണമെന്നും ഗ്ലോബല്‍ ടൈംസിനോട് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.

‘ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ അനുകൂല സംഘടനകള്‍ അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഉറവിടങ്ങള്‍ പരിശോധിക്കാതെ മാധ്യമങ്ങള്‍ അത്തരം വിവരങ്ങള്‍ പങ്കിടുമ്പോള്‍, അത് ഉത്തരവാദിത്തത്തിലും പത്രപ്രവര്‍ത്തന നൈതികതയിലും ഉള്ള ഗുരുതരമായ വീഴ്ചയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

അതിനിടെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാന്‍ തിരിച്ചടിച്ചെന്നും ഇന്ത്യന്‍ വ്യോമസേനയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന അവകാശവാദവുമായി പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തിയിരുന്നു. സിഎന്‍എന്‍ന് നല്‍കിയ അഭിമുഖത്തിലാണ് അവകാശവാദം ഉന്നയിച്ചത്. 2021-ല്‍ പഞ്ചാബിലെ മോഗയില്‍ തകര്‍ത്തു വീണ മിഗ് വിമാനത്തിന്റെ ചിത്രങ്ങള്‍ പുതിയതെന്ന് പേരില്‍ ഇന്നലെ പ്രചരിപ്പിച്ചിരുന്നു. ഈ പോസ്റ്റാണ് പാക് പ്രതിരോധ മന്ത്രി തെളിവായി പറഞ്ഞതും. വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് സംഘം ഇന്നലെ തന്നെ വ്യാജ പ്രചാരണമെന്ന് സ്ഥിരീകരിച്ചതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!