ന്യൂഡൽഹി : പാക്ക്-ഇന്ത്യ സംഘർഷം രൂക്ഷമായതോടെ രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടയ്ക്കാൻ നിർദേശിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളാണ് അടയ്ക്കുക. ശനിയാഴ്ച പുലർച്ചെ വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്.

ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമായതോടെ കശ്മീർ മുതൽ ഗുജറാത്ത് വരെയുള്ള വടക്ക് – പടിഞ്ഞാറൻ വ്യോമപാത പൂർണമായും ഒഴിവാക്കിയാണ് നിലവിൽ വിമാനക്കമ്പനികൾ സർവീസ് നടത്തുന്നത്. ഇതിന് പുറമെയാണ് വിമാനത്താവളങ്ങൾ അടച്ചിടാനുള്ള തീരുമാനം. അതേസമയം മിക്ക വിദേശ വിമാനക്കമ്പനികളും പാക്കിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കുന്നത് നിർത്തിവച്ചിരിക്കുകയാണ്.