ഓട്ടവ : കാനഡക്കാർക്ക് ആവേശകരമായൊരു വാർത്ത! ഓരോ കനേഡിയൻ പൗരന്മാരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന GST പേയ്‌മെൻ്റ് വർധന ജൂലൈ മാസത്തിൽ പ്രാബല്യത്തിൽ വരും. ചരക്ക് സേവന നികുതിയിൽ (GST പേയ്‌മെൻ്റ്) 2.7% വർധനയായിരിക്കും ജൂലൈ 4 മുതൽ നടപ്പിൽ വരുക. നികുതി രഹിത ത്രൈമാസ പേയ്മെൻ്റായ ചരക്ക് സേവന നികുതി/ഹാർമോണൈസ്ഡ് സെയിൽസ് ടാക്സ് (ജിഎസ്ടി/എച്ച്എസ്ടി) ക്രെഡിറ്റ്, കുറഞ്ഞ മുതൽ മിതമായ വരുമാനമുള്ള വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. പണപ്പെരുപ്പത്തിന് അനുസരിച്ച്, ഉപഭോക്തൃ വില സൂചിക (CPI) ഉപയോഗിച്ച് കാനഡ റവന്യൂ ഏജൻസി (CRA) വർഷം തോറും GST/HST ക്രെഡിറ്റ് ക്രമീകരിക്കുന്നു. എന്നാൽ, കഴിഞ്ഞ വർഷത്തെ 4.7% വർധനയേക്കാൾ കുറവാണ് ജൂലൈ 4 മുതൽ പ്രാബല്യത്തിൽ വരുന്ന 2.7% GST പേയ്‌മെൻ്റ് വർധന.

2024-ലെ യോഗ്യരായ അപേക്ഷകരുടെ നികുതി റിട്ടേൺ അനുസരിച്ച്, അവിവാഹിതർക്ക് 349 ഡോളർ, വിവാഹിതരായ ദമ്പതികൾക്ക് 698 ഡോളർ, 19 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും 184 ഡോളർ എന്നിങ്ങനെയായിരിയ്ക്കും GST പേയ്‌മെൻ്റ് ലഭിക്കുക. യോഗ്യരായ കനേഡിയൻ പൗരന്മാർക്ക് GST പേയ്‌മെൻ്റ് 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ എത്തിയില്ലെങ്കിൽ, 1-800-387-1193 എന്ന നമ്പറിൽ CRA-യെ ബന്ധപ്പെടണം. 2025–2026 GST പേയ്‌മെൻ്റ് തീയതികൾ : ജൂലൈ 4 (ആദ്യത്തെ വർധിപ്പിച്ച പേയ്‌മെൻ്റ്), ഒക്ടോബർ 3, 2026 ജനുവരി 5, ഏപ്രിൽ 3.