മഴയും കാറ്റും മഞ്ഞും ഉൾപ്പെടെയുള്ള കഠിനമായ കാലാവസ്ഥ വാരാന്ത്യത്തിൽ ബ്രിട്ടീഷ് കൊളംബിയയുടെ പല ഭാഗങ്ങളിലും ബാധിക്കുമെന്ന് മുന്നറിയിപ്പ് . മെട്രോ വാൻകൂവർ, ഗിബ്‌സൺസ്, സെഷെൽറ്റ്, സീ ടു സ്‌കൈ കോറിഡോർ, വാൻകൂവറിന്റെ നോർത്ത് ഷോർ, ട്രൈ-സിറ്റീസ് ഏരിയ, ഫ്രേസർ നദിക്ക് വടക്കുള്ള ലോവർ ഫ്രേസർ വാലി എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും എൻവിറോണ്മെന്റ് കാനഡ മുന്നറിയിപ്പ് നൽകി. ലോവർ സൺഷൈൻ കോസ്റ്റ് മുതൽ ലോവർ ഫ്രേസർ വാലി വരെയുള്ള ഭാഗങ്ങളിൽ ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച ഉച്ചവരെ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു. മെട്രോ വാൻകൂവർ, അബോട്ട്‌സ്‌ഫോർഡ്, ഹൗ സൗണ്ടിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഞായറാഴ്ച മുതൽ തിങ്കളാഴ്ച വരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു.
Updated:
ബ്രിട്ടീഷ് കൊളംബിയയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും മഞ്ഞു വീഴ്ച്ചക്കും സാധ്യത
Advertisement
Stay Connected
Must Read
Related News