Monday, October 27, 2025

നോർത്ത് അമേരിക്ക അതിഭദ്രാസനം കാനഡ റീജനൽ പള്ളി പ്രതിനിധി യോഗം നടന്നു

മിസ്സിസാഗ : നോർത്ത് അമേരിക്ക അതിഭദ്രാസനത്തിന് കീഴിലുള്ള കാനഡ റീജനൽ പള്ളി പ്രതിനിധി യോഗം നടന്നു. മെയ് പത്ത് ശനിയാഴ്ച മിസ്സിസാഗയിലെ സെൻ്റ്. പീറ്റേഴ്സ് സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന യോഗത്തിൽ അതി ഭദ്രാസനാധിപൻ യെൽദോ മാർ തീത്തോസ് അധ്യക്ഷത വഹിച്ചു. ജെറുസലേം മർത്തമറിയം പള്ളി വികാരി വി വി പൗലോസ് സത്യവിശ്വാസ പ്രമേയം അവതരിപ്പിച്ചു. സെൻ്റ്.പീറ്റേഴ്സ് പള്ളി വികാരി കെ വി പൗലോസ് സ്വാഗതം ആശംസിച്ചു.

യോഗത്തിൽ ഭദ്രാസന കൗൺസിൽ ജോയിൻ്റ് സെക്രട്ടറിയും കാനഡ റീജനൽ അഡ്മിനിസ്ട്രേറ്റീവുമായ മനു മാത്യു വാർഷിക റിപ്പോർട്ടും കൗൺസിൽ അംഗവും കാനഡ റീജനൽ ട്രഷറുമായ ലൈജു ജോർജ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ഓഡിറ്റർ ബേബി തരിയത്ത് ഓഡിറ്റിങ്ങ് റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് കാനഡ റീജനൽ അഡ്വൈസറി ബോർഡ് തിരഞ്ഞെടുപ്പ് നടന്നു. എബി മാത്യു കശീശ, ബിനു കശീശ, ജോസിസ് കശീശ, ജെനു മഠത്തിൽ, എൽദോസ് യോയാക്കി, എബി, അജോയി, ജിൻസ്, ജിനു എന്നിവരെ പുതിയ അഡ്വൈസറി ബോർഡിലേക്ക് തിരഞ്ഞെടുത്തു. ഭദ്രാസന കൗൺസിൽ ട്രഷറർ ജോജി കാവനാൽ, കൗൺസിൽ അംഗം ജിൻസ് മാത്യു എന്നിവർ യോഗത്തിൻ്റെ മുഖ്യ നിരീക്ഷകരായിരുന്നു.

കാനഡയിലെ വിവിധ പ്രവിശ്യകളിലെ പള്ളികളിൽ നിന്നുള്ള നിരവധി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. യോഗത്തിനു ശേഷം സ്നേഹ വിരുന്നും സംഘടിപ്പിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!