ബ്രാംപ്ടൺ : നഗരത്തിൽ നിന്നും ദക്ഷിണേഷ്യൻ വംശജനായ യുവാവിനെ കാണാതായതായി പീൽ റീജനൽ പൊലീസ്. ബ്രാംപ്ടണിൽ നിന്നുള്ള 27 വയസ്സുള്ള ജോർഡനെയാണ് മെയ് 13-ന് രാത്രി പത്ത് മണി മുതൽ കാണാതായത്. ആറടി ഒരു ഇഞ്ച് ഉയരവും കറുത്ത മുടിയും ഉള്ള ജോർഡനെ ബ്രാംപ്ടണിലെ പീറ്റർ റോബർട്ട്സൺ ബൊളിവാർഡിലുള്ള ഹിക്കറി ബുഷ് അവന്യൂവിലാണ് അവസാനമായി കണ്ടത്. ജോർഡൻ ഇരുണ്ട ഹൂഡിയും പച്ച ജീൻസും, ചാരനിറത്തിലുള്ള യീസ് ഷൂസും ധരിച്ചിരുന്നതായി പൊലീസ് പറയുന്നു.

അദ്ദേഹം ഓട്ടവയിലേക്ക് പോകാൻ ആഗ്രഹിക്കുന്നതായി സൂചന നൽകിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ജോർഡന്റെ നിലവിലെ അവസ്ഥയിൽ ആശങ്കയുണ്ടെന്ന് അധികൃതർ പറയുന്നു. ജോർഡൻ എവിടെയാണെന്ന് അറിയാവുന്നവർ പീൽ റീജനൽ 21 ഡിവിഷൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുമായി (905) 453–2121 എന്ന നമ്പറിൽ ബന്ധപ്പെടണം.