Sunday, August 31, 2025

കോവിഡ്-19: ബ്രിട്ടനിലേക്കും തിരിച്ചുമുള്ള 60 ഫ്ലൈറ്റുകൾ ഈസിജെറ്റ് റദ്ദാക്കി

കോവിഡ് -19 ന്റെ വർദ്ധനവിനെ തുടർന്ന് ബ്രിട്ടനിലേക്കും വിവിധ രാജ്യങ്ങളിലേക്കുമുള്ള ചില വിമാനങ്ങൾ റദ്ദാക്കാൻ തീരുമാനിച്ചതായി എയർലൈൻ ഈസിജെറ്റ് തിങ്കളാഴ്ച അറിയിച്ചു.

ഷെഡ്യൂൾ ചെയ്തിരുന്ന ഏകദേശം 1,645 വിമാനങ്ങളിൽ ബ്രിട്ടനിലേക്കും തിരിച്ചുമുള്ള 60 ഫ്ലൈറ്റുകൾ ഈസിജെറ്റ് തിങ്കളാഴ്ച റദ്ദാക്കി. ബ്രിട്ടീഷ് എയർവേയ്‌സും ഞായറാഴ്ച ഫ്ലൈറ്റുകൾ റദ്ദാക്കിയതായി അറിയിച്ചു.

പുതിയ കോവിഡ് വകഭേദമായ XE ബ്രിട്ടനില്‍ സ്ഥിരീകരിച്ചതും, ഈ വർഷം ആദ്യം കൊറോണ വൈറസ് നിയന്ത്രണങ്ങളെല്ലാം ഉപേക്ഷിച്ച ഇംഗ്ലണ്ട്, മാര്‍ച്ച് 26ന് അവസാനിച്ച ആഴ്ചയില്‍ ബ്രിട്ടനില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ 4.9 ലക്ഷം ആളുകളാണ് രോഗബാധിതരായത്. ഇത് പാൻഡെമിക് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ഒമിക്രോണ്‍ വകഭേദമായ BA.2 ആണ് ബ്രിട്ടനിലെ രോഗവ്യാപനത്തിന് കാരണം.

2020-ലും 2021-ലും ഹോസ്പിറ്റലൈസേഷൻ ലെവലുകൾ മുമ്പത്തെ ഏറ്റവും താഴ്ന്ന നിലയിലാണെങ്കിലും, ജീവനക്കാർ വീട്ടിൽ തന്നെ തുടരേണ്ടതിനാൽ എയർപോർട്ടുകൾ ഉൾപ്പെടെയുള്ള സേവനങ്ങളിൽ കമ്പനികൾ തടസ്സങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അധിക സ്റ്റാൻഡ്‌ബൈ ജീവനക്കാരെ ഉൾപ്പെടുത്തി തടസ്സം ലഘൂകരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ചില റദ്ദാക്കലുകൾ നടത്താൻ നിർബന്ധിതരായെന്നും ഫ്ലൈറ്റുകൾ റദ്ദാക്കുന്നത് കുറയ്ക്കുന്നതിന് ഒന്നിലധികം ഓപ്ഷനുകൾ ഉള്ള ഫ്ലൈറ്റുകളെ ഏകീകരിക്കുമെന്നും ഈസിജെറ്റ് പറഞ്ഞു.

“റദ്ദാക്കിയ ഫ്ലൈറ്റുകളിലെ ഉപഭോക്താക്കൾക്ക് അസൗകര്യമുണ്ടാക്കിയതിൽ ഞങ്ങൾ ഖേദിക്കുന്നു,” ഈസിജെറ്റ് കമ്പിനി പ്രസ്താവനയിൽ പറഞ്ഞു. “ഉപഭോക്താക്കളെ ബന്ധപ്പെടുകയും അവർക്കു ഒരു ബദൽ ഫ്ലൈറ്റിലേക്ക് റീബുക്കിംഗ് അല്ലെങ്കിൽ വൗച്ചർ അല്ലെങ്കിൽ മുഴുവൻ റീഫണ്ട് സ്വീകരിക്കുക എന്നീ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചതായും കമ്പിനി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!