ഹാലിഫാക്സ് : വിക്ടോറിയ ഡേ വാരാന്ത്യത്തിന് മുന്നോടിയായി മൂന്ന് മാരിടൈംസ് പ്രവിശ്യകളിലും പെട്രോൾ-ഡീസൽ വില വർധിച്ചു.
നോവസ്കോഷ
നോവസ്കോഷയിൽ സാധാരണ പെട്രോളിന് 5.6 സെൻ്റ് വർധിച്ചു. ഇതോടെ ഹാലിഫാക്സ് മേഖലയിൽ പെട്രോൾ വില ലിറ്ററിന് 145.0 സെൻ്റായി. പ്രവിശ്യയിൽ ഡീസൽ വിലയും വർധിച്ചു. ഡീസൽ വില ലിറ്ററിന് 9 സെൻ്റ് വർധിച്ച് ലിറ്ററിന് 142.2 സെൻ്റായി. പ്രവിശ്യയിലെ മറ്റൊരു പ്രധാന നഗരമായ കെയ്പ് ബ്രെറ്റണിൽ സാധാരണ പെട്രോളിന് ലിറ്ററിന് 146.9 സെന്റും ഡീസലിന് ലിറ്ററിന് 144.2 സെന്റുമാണ് വർധിച്ചത്.

പ്രിൻസ് എഡ്വേഡ് ഐലൻഡ്
പ്രിൻസ് എഡ്വേഡ് ഐലൻഡിൽ, സാധാരണ പെട്രോൾ വില 5.7 സെൻ്റ് വർധിച്ച് ലിറ്ററിന് 151.9 സെൻ്റായി. പ്രവിശ്യയിൽ ഡീസൽ വിലയിൽ 8.1 സെൻ്റ് വർധന ഉണ്ടായി. ഇതോടെ ഡീസൽ വില ലിറ്ററിന് 153.9 സെൻ്റായി ഉയർന്നു.
ന്യൂബ്രൺസ്വിക്
ന്യൂബ്രൺസ്വിക്കിൽ പെട്രോൾ-ഡീസൽ വിലയിൽ 6 സെൻ്റിലധികം വർധന രേഖപ്പെടുത്തി. പെട്രോളിന് 6.1 സെൻ്റ് വർധിച്ച് ലിറ്ററിന് 146.9 സെൻ്റായി. ഡീസൽ വില ലിറ്ററിന് 6.3 സെൻ്റ് വർധിച്ച് പരമാവധി വില ലിറ്ററിന് 146.3 സെൻ്റായി.