വൻകൂവർ : കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മെട്രോ വൻകൂവറിൽ ഏപ്രിലിൽ കോണ്ടോ വിൽപ്പന ഏകദേശം 20% കുറഞ്ഞതായി ഗ്രേറ്റർ വൻകൂവർ റിയൽറ്റേഴ്‌സ്. കൂടാതെ ശരാശരി വിൽപ്പന വിലയിൽ 2 ശതമാനത്തിൽ താഴെ നേരിയ ഇടിവ് അനുഭവപ്പെട്ടതായും റിപ്പോർട്ട് ചെയ്തു. നഗരത്തിൽ കൂടുതൽ വീടുകൾ നിർമ്മിക്കാനുള്ള ശ്രമം നടക്കുമ്പോളും ഒഴിഞ്ഞുകിടക്കുന്ന കോണ്ടോകളുടെ എണ്ണം വർധിച്ചതായും അസോസിയേഷൻ അറിയിച്ചു.

ഒഴിഞ്ഞ കോണ്ടോകളുടെ എണ്ണം കൂടുതലായതിനാൽ, താൽക്കാലികമായെങ്കിലും അവയുടെ വില കുറയുന്നതായി സാമ്പത്തിക വിദഗ്ധർ പറഞ്ഞു. വിപണിയിലെ ഈ ഘട്ടത്തിൽ ഡെവലപ്പർമാരുടെ ഉടമസ്ഥതയിലുള്ള നിരവധി യൂണിറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. വീടുകളുടെ വിലയിൽ കൂടുതൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു. സമീപകാല സർക്കാർ മാറ്റങ്ങളും യുഎസ് താരിഫുകളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.