ഓട്ടവ : നിരവധി ഉപയോക്താക്കൾക്ക് തലവേദന സൃഷ്ടിച്ച് വീണ്ടും തകരാറിലായി സ്കോഷബാങ്ക് നെറ്റ്‌വർക്ക്. സ്കോഷബാങ്കിന്‍റെ മൊബൈൽ, ഓൺലൈൻ ബാങ്കിങ് സർവീസ് നിലവിൽ ലഭ്യമല്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൂറുകണക്കിന് ഉപയോക്താക്കൾക്ക് തടസ്സം നേരിട്ടിട്ടുണ്ട്.

മൊബൈൽ, ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ “നിലവിൽ ലഭ്യമല്ല”, എന്ന് ബുധനാഴ്ച രാവിലെ ബാങ്കിന്‍റെ മൊബൈൽ ആപ്പിൽ അറിയിപ്പ് വന്നിരുന്നു. പ്രശ്നം പരിഹരിക്കാൻ ശ്രമം ആരംഭിച്ചതായും എത്രയും വേഗത്തിൽ സേവനം പുനഃസ്ഥാപിക്കുമെന്നും ബാങ്ക് വ്യക്തമാക്കി.