ടൊറൻ്റോ : ബുധനാഴ്ച പുലർച്ചെ ഈസ്റ്റ് യോർക്കിൽ കെട്ടിടത്തിന് തീപിടിച്ചതായി ടൊറൻ്റോ ഫയർ സർവീസസ്. പുലർച്ചെ അഞ്ച് മണിയോടെ ഡാൻഫോർത്ത് അവന്യൂവിന് സമീപം മോർട്ടിമർ അവന്യൂവിനടുത്തുള്ള പേപ്പ് അവന്യൂവിലെ വാണിജ്യ കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് തീപിടിച്ചത്.

കെട്ടിടത്തിന്‍റെ മുകളിലുള്ള യൂണിറ്റിലെ ഒരു വീട്ടിൽ താമസിച്ചിരുന്ന മൂന്ന് മുതിർന്നവരെ പുക ശ്വസിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായും ഹോട്ട്‌സ്‌പോട്ടുകൾ പരിശോധിക്കാൻ ജീവനക്കാർ സ്ഥലത്ത് തന്നെ തുടരുമെന്നും ടൊറൻ്റോ ഫയർ ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു. കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചവർക്കായി ടിടിസി ബസ് സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ട്. തീപിടിത്തത്തെ തുടർന്ന് സെൽകിർക്ക് സ്ട്രീറ്റിൽ നിന്ന് ഫുൾട്ടൺ അവന്യൂവിലേക്ക് പേപ്പ് അവന്യൂ അടച്ചു.
