വൻകൂവർ : പ്രവിശ്യയിലുടനീളം നിലവിൽ 11 കാട്ടുതീകൾ നിയന്ത്രണാതീതമായി കത്തിപ്പടരുന്നതായി ബ്രിട്ടിഷ് കൊളംബിയ വൈൽഡ്‌ഫയർ സർവീസ്. ഈ സീസണിൽ മൊത്തത്തിൽ, പ്രവിശ്യയിൽ 27 കാട്ടുതീകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച, ഇതിൽ 14 എണ്ണം വിജയകരമായി അണച്ചു. 16 തീപിടുത്തങ്ങൾ നിയന്ത്രണവിധേയമാണ് അല്ലെങ്കിൽ കൂടുതൽ പ്രദേശത്തേക്ക് പടർന്നു പിടിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ബിസി വൈൽഡ്‌ഫയർ സർവീസ് റിപ്പോർട്ട് ചെയ്തു.

ഇതിൽ 20 എണ്ണം മിന്നൽ മൂലം ഉണ്ടായതാണെന്ന് കരുതുന്നു. ഏഴെണ്ണം മനുഷ്യരുടെ ഇടപെടൽ കാരണം ഉണ്ടായതാണെന്ന് വൈൽഡ്‌ഫയർ സർവീസ് അറിയിച്ചു. ഏറ്റവും വരണ്ട പ്രദേശമായ പ്രവിശ്യയുടെ വടക്കുകിഴക്കൻ ഭാഗത്താണ് ഈ തീപിടുത്തങ്ങളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.