ഒട്ടാവ : COVID-19 നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ഈ വർഷം ആദ്യം ഒട്ടാവ നഗരത്തിൽ ആരംഭിച്ച ഫ്രീഡം കോൺവോയ് പ്രതിക്ഷേധ നേതാവ് പാറ്റ് കിംഗ് വിചാരണയിൽ തന്നെ പ്രതിനിധീകരിക്കാൻ അഭിഭാഷകരെ തേടുന്നു.
ഫെബ്രുവരി 18-ന് അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം കസ്റ്റഡിയിലുള്ള പാറ്റ് കിംഗ്, ഒന്റാറിയോ കോടതിയിൽ നടന്ന വെർച്വൽ ഹിയറിംഗിൽ, താൻ നിലവിൽ “അഭിഭാഷകർക്കായുള്ള തിരച്ചിൽ നടത്തുകയാണെന്ന്,” പറഞ്ഞു. തന്റെ പ്രാഥമിക ജാമ്യാപേക്ഷയിൽ പ്രതിനിധീകരിച്ച കാൽ റോസ്‌മണ്ട് “എന്റെ ഉപദേശകനല്ല” എന്ന് കിംഗ് തിങ്കളാഴ്ച പറഞ്ഞു.
ഈ മാസാവസാനം ഷെഡ്യൂൾ ചെയ്യുന്ന ജാമ്യാപേക്ഷ റിവ്യൂ ഹിയറിംഗിൽ കിംഗിന്റെ രണ്ട് അഭിഭാഷകരുണ്ട്. എന്നാൽ വിചാരണയ്ക്കായി അദ്ദേഹത്തിന് അഭിഭാഷകനില്ല. തിങ്കളാഴ്ച കോടതിയിൽ അദ്ദേഹം സ്വയം വാദിക്കുകയിരുന്നു.
ഭീഷണിപ്പെടുത്തൽ, പോലീസിനെ തടസ്സപ്പെടുത്തൽ എന്നീ രണ്ട് കേസുകളാണ് കിംഗിനും പ്രതിക്ഷേധത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളായ ബില്ലിംഗിനുമെതിരെ ചുമത്തിയിരിക്കുന്നത്. കൊള്ളരുതായ്മകൾ, പോലീസിനെ തടസ്സപ്പെടുത്താനുള്ള കൗൺസിലിംഗ്, ഭീഷണിപ്പെടുത്താനുള്ള കൗൺസിലിംഗ്, കോടതി ഉത്തരവ് അനുസരിക്കാത്തവർക്കുള്ള കൗൺസിലിംഗ് തുടങ്ങിയ ആരോപണങ്ങളാണ് ഇരുവരും നേരിടുന്നത്.
ഒൻ്റാരിയോയിലെ നപാനിയിലെ ക്വിന്റേ ഡിറ്റൻഷൻ സെന്ററിൽ കസ്റ്റഡിയിലുള്ള 44-കാരനായ ബില്ലിംഗ്‌സ് തിങ്കളാഴ്ച കോടതിയിൽ ഹാജരായി. ഏപ്രിൽ 19 ന് വീണ്ടും ഹാജരാകും.