ഓട്ടവ : ബ്രേക്ക് തകരാറിനെ തുടർന്നുള്ള അപകട സാധ്യത കാരണം കാനഡയിൽ 13,172 ഫോർഡ് വാഹനങ്ങൾ തിരിച്ചുവിളിച്ചതായി ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. 2022, 2023, 2024 മോഡൽ ഫോർഡ് എക്സ്പെഡിഷൻ, ലിങ്കൺ നാവിഗേറ്റർ എസ്യുവികളാണ് ബാധിച്ച വാഹനങ്ങൾ.

ഈ വാഹനങ്ങളുടെ എഞ്ചിൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ മുൻവശത്തെ ബ്രേക്ക് ലൈനുകൾ വളഞ്ഞിരിക്കാമെന്ന് ഏജൻസി അറിയിച്ചു. തൽഫലമായി, എഞ്ചിൻ എയർ ക്ലീനർ ഔട്ട്ലെറ്റ് പൈപ്പുമായുള്ള സമ്പർക്കം മൂലം ബ്രേക്ക് ലൈനുകൾക്ക് കേടുപാടുകൾ സംഭവിക്കാമെന്നും ഇത് ബ്രേക്ക് ഫ്ലൂയിഡ് ചോർച്ചയ്ക്കും ബ്രേക്ക് കുറയുന്നതിനും കാരണമാകും. ബ്രേക്ക് കുറയുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായി ഫെഡറൽ ഏജൻസി പറയുന്നു. തിരിച്ചുവിളിക്കുന്നതിനെക്കുറിച്ച് ഉടമകളെ കമ്പനി മെയിൽ വഴി അറിയിക്കും. തുടർന്ന് വാഹനം പൂർണ്ണമായി പരിശോധിക്കുന്നതിനായി ഡീലർഷിപ്പിലേക്ക് എത്തിക്കണമെന്നും ഫോർഡ് നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ, മുൻവശത്തെ ബ്രേക്ക് ലൈനുകളും എയർ ക്ലീനർ ഔട്ട്ലെറ്റ് പൈപ്പും മാറ്റിസ്ഥാപിക്കുമെന്ന് ട്രാൻസ്പോർട്ട് കാനഡ പറഞ്ഞു.
