സാസ്കറ്റൂൺ : കാട്ടുതീയും പുകയും കാരണം പ്രിൻസ് ആൽബർട്ടിലെ ഹൈവേ 3 അടച്ചതായി RCMP അറിയിച്ചു. ഈ മേഖലയിൽ കാട്ടുതീ പുക പടർന്നതോടെ ദൃശ്യപരത പൂജ്യമായി കുറഞ്ഞതായി അധികൃതർ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ അടച്ച ഹൈവേ വീണ്ടും എപ്പോൾ തുറക്കുമെന്ന് വ്യക്തമല്ല. വാഹനമോടിക്കുന്നവർ ഇതര വഴികൾ കണ്ടെത്തി ജാഗ്രതയോടെ വാഹനമോടിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

പ്രവിശ്യയിൽ 21 കാട്ടുതീ സജീവമായ കത്തുന്നുണ്ടെന്ന് സസ്കാച്വാൻ പബ്ലിക് സേഫ്റ്റി ഏജൻസിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. അവയിൽ ആറെണ്ണം മാത്രമാണ് നിയന്ത്രണവിധേയമായവ.