Sunday, March 22, 2026

നിലമ്പൂരില്‍ എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

nilambur bypoll M swaraj contest as cpim candidate

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

പാര്‍ട്ടി ചിഹ്നത്തിലാകും എം സ്വരാജ് കളത്തിലിറങ്ങുക. അന്‍വറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയാണ് സിപിഎമ്മിന്റെ പ്രഗത്ഭനായ നേതാവിനെ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത്. രാഷ്ട്രീയ പോരാട്ടത്തതിന് സ്വരാജ് മികച്ച സ്ഥാനാര്‍ഥിയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്- സിപിഎം മത്സരിക്കും. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പിവി അന്‍വര്‍ ഇടത് മുന്നണിയെ വഞ്ചിച്ചു. അന്‍വര്‍ ഒറ്റുകൊടുത്തു . രാഷ്ട്രീയ യൂദാസാണ് അന്‍വര്‍. കാല് പിടിക്കുമ്പോ മുഖത്ത് ചളിവാരി എറിയുന്നു എന്നാണ് അന്‍വര്‍ യുഡിഎഫിനെ കുറിച്ച് പറഞ്ഞത്. അന്‍വറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ട്. രാഷ്ട്രീയ പോരാട്ടമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!