Wednesday, October 15, 2025

കാട്ടുതീ ഭീഷണി: വടക്കൻ ആൽബർട്ടയിൽ തീപിടിത്ത നിരോധനം

എഡ്മിന്‍റൻ : പ്രവിശ്യയിൽ കാട്ടുതീ പടരുന്നത് രൂക്ഷമായതോടെ വടക്കൻ ആൽബർട്ടയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും തീപിടിത്ത നിരോധനം പ്രഖ്യാപിച്ചു. ഇതോടെ വനസംരക്ഷണ മേഖലയുടെ വടക്കൻ, മധ്യ ഭാഗങ്ങളിൽ നിരോധനം പ്രാബല്യത്തിൽ വന്നതായി ആൽബർട്ട വൈൽഡ്‌ഫയർ പറയുന്നു. പൊതു അല്ലെങ്കിൽ സ്വകാര്യ ഭൂമിയിൽ തീ കത്തിക്കാൻ പാടില്ലെന്നാണ് നിരോധനം അർത്ഥമാക്കുന്നത്. എന്നാൽ, പ്രൊപ്പെയ്ൻ ഫയർ പിറ്റുകളും ബാർബിക്യൂകളും ഇപ്പോഴും അനുവദനീയമാണ്.

ബുധനാഴ്ച വൈകുന്നേരം, കാട്ടുതീ അതിവേഗം കത്തിപ്പടർന്നതോടെ പടിഞ്ഞാറൻ ആൽബർട്ടയിലെ ഫോർട്ട് മക്മുറെയിലുള്ള ചിപെവിയാൻ ലേക്കിൽ നിർബന്ധിത ഒഴിപ്പിക്കൽ പ്രാബല്യത്തിൽ വന്നു. ഇവിടെയുള്ള ആളുകൾ വാബാസ്കയിലെ ലേക്ക്‌വ്യൂ സ്‌പോർട്‌സ് സെന്‍ററിലേക്ക് പോകണമെന്ന് മുനിസിപ്പൽ ഡിസ്ട്രിക്റ്റ് ഓഫ് ഓപ്പർച്യുണിറ്റി നിർദ്ദേശിച്ചു. കൂടാതെ ആൽബർട്ടയിലെ റെഡ് എർത്ത് ക്രീക്കിലെ താമസക്കാരോട് വ്യാഴാഴ്ച പുലർച്ചെ ഉടൻ ഒഴിഞ്ഞുപോകാനും പീസ് റിവറിലെ ബേയ്‌ടെക്‌സ് എനർജി സെന്‍ററിൽ അഭയം തേടാനും ആവശ്യപ്പെട്ടിട്ടുണ്ട്. ലൂൺ റിവർ ഫസ്റ്റ് നേഷനും പിയർലെസ് ട്രൗട്ട് ഫസ്റ്റ് നേഷനും നിർബന്ധിത ഒഴിപ്പിക്കൽ പുറപ്പെടുവിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!