മൺട്രിയോൾ : പുതിയതായി എത്തുന്ന കുടിയേറ്റക്കാർ പ്രവിശ്യയുടെ പൊതു സംസ്കാരം സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ബിൽ പാസാക്കി കെബെക്ക് സർക്കാർ. പ്രവിശ്യയിലേക്ക് പുതുതായി വരുന്നവർ ലിംഗസമത്വം, മതേതരത്വം, ഫ്രഞ്ച് ഭാഷയുടെ സംരക്ഷണം എന്നിവയുൾപ്പെടെയുള്ള പൊതുവായ മൂല്യങ്ങൾ പാലിക്കണമെന്ന് അനുശാസിക്കുന്നു.

സാംസ്കാരിക വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്ന കാനഡയുടെ ബഹുസാംസ്കാരിക മാതൃക, പൊതുവായൊരു സ്വത്വത്തിന് ഊന്നൽ നൽകുന്നില്ലെന്നും, ഇത് സാമൂഹിക ഐക്യത്തിന് ഹാനികരമാണെന്നും കെബെക്ക് സർക്കാർ വാദിക്കുന്നു. അതിനാൽ പ്രവിശ്യയുടെ പൊതു സംസ്കാരത്തെ പ്രോത്സാഹിപ്പിക്കാത്ത ഗ്രൂപ്പുകൾക്കും പരിപാടികൾക്കുമുള്ള ധനസഹായം തടയാൻ പുതിയ നിയമം കൊണ്ട് കഴിയും. പുതിയ ആളുകളെ സ്വാംശീകരിക്കാനുള്ള ശ്രമമാണ് നിയമനിർമ്മാണം എന്നും കുടിയേറ്റ വിരുദ്ധ വികാരത്തിന് ഇത് കാരണമാകുമെന്നും വിമർശകർ പറയുന്നു.