ലണ്ടൻ ഒൻ്റാരിയോ : കാനഡ ലോക ജൂനിയർ ഹോക്കി ടീമിലെ അഞ്ച് മുൻ അംഗങ്ങൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ വിചാരണ തുടരുന്നു. ലൈംഗികാതിക്രമക്കേസിൽ, ജൂനിയർ ഹോക്കി താരങ്ങളായ മൈക്കൽ മക്ലിയോഡ്, കാർട്ടർ ഹാർട്ട്, അലക്സ് ഫോർമെന്റൺ, ഡില്ലൺ ഡ്യൂബ്, കാലൻ ഫൂട്ട് എന്നിവർ കുറ്റം നിഷേധിച്ചിരുന്നു. 2018 ജൂണിൽ ആ വർഷത്തെ ലോക ജൂനിയർ ടീമിലെ അംഗങ്ങൾ ചാമ്പ്യൻഷിപ്പ് വിജയ ആഘോഷത്തിനായി ലണ്ടൻ ഒൻ്റാരിയോയിൽ എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്.

ഏപ്രിൽ അവസാനത്തോടെ ആരംഭിച്ച ഒമ്പത് ദിവസം നീണ്ടു നിന്ന ആദ്യ വിചാരണയിൽ പരാതിക്കാരി ഉൾപ്പെടെ നിരവധി സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. പ്രതിയായ കാർട്ടർ ഹാർട്ട് കഴിഞ്ഞ ആഴ്ച രണ്ട് ദിവസങ്ങളിൽ മൊഴി നൽകിയിരുന്നു. കൂടാതെ ഒരു ദിവസത്തെ ക്രോസ്-വിസ്താരവും ഇതിൽ ഉൾപ്പെട്ടിരുന്നു.
