Monday, August 18, 2025

കൈക്ക് പൊള്ളൽ: കാനഡയില്‍ പാക് നിര്‍മ്മിത ഹെന്ന തിരിച്ചുവിളിച്ചു

ഓട്ടവ : ഈദ് ആഘോഷം നടക്കാനിരിക്കെ കാനഡയിലുടനീളം ആയിരക്കണക്കിന് ഹെന്ന കോണുകള്‍ തിരിച്ചുവിളിച്ചു. പാക്കിസ്ഥാൻ നിർമ്മിത അരൂജ് ഹെന്ന കോണുകളാണ് ബാധിച്ച ഉൽപ്പന്നങ്ങൾ. കറുപ്പ്, ചുവപ്പ്, തവിട്ട് നിറങ്ങളിലുള്ള കോൺ പാക്കേജുകളിൽ പൊള്ളലേൽക്കാൻ കാരണമാകുന്ന, ഫിനോൾ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് ഹെൽത്ത് കാനഡ റിപ്പോർട്ട് ചെയ്തു.

തിരിച്ചുവിളിച്ച ഉല്‍പ്പന്നം കാരണം കൈകള്‍ക്ക് പൊള്ളലേറ്റ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2024 നവംബര്‍ മുതല്‍ 2025 മെയ് വരെ പാക്കിസ്ഥാനില്‍ നിർമ്മിച്ച 5,760 യൂണിറ്റ് ഹെന്ന കോണുകള്‍ കാനഡയില്‍ വിറ്റഴിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. ഇവ വാങ്ങിയവര്‍ ഉപയോഗിക്കരുതെന്നും ഉപേക്ഷിക്കണമെന്നും, ഹെന്ന കോണ്‍ ഉപയോഗിക്കുമ്പോള്‍ ഗുണമേന്മയുള്ള ബ്രാന്‍ഡാണെന്ന് ഉറപ്പുവരുത്തണമെന്നും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് EAPAK കോര്‍പ്പറേഷനെ 514-858-6116 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!