വൻകൂവർ : മെയ് മാസത്തിൽ വൻകൂവറിലെ ഭവന വിൽപ്പന വീണ്ടും കുറഞ്ഞതായി വൻകൂവർ റിയൽ എസ്റ്റേറ്റ് ബോർഡ്. കഴിഞ്ഞ മാസം ഈ മേഖലയിലെ വീടുകളുടെ വിൽപ്പന കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ 18.5% കുറഞ്ഞ് 2,228 ആയതായി ഗ്രേറ്റ് വൻകൂവർ റിയൽറ്റേഴ്‌സ് അറിയിച്ചു. കൂടാതെ വിൽപ്പന നില 10 വർഷത്തെ സീസണൽ ശരാശരിയേക്കാൾ 30.5 ശതമാനം താഴെയാണ്.

മേയിൽ വിപണിയിൽ പുതുതായി ലിസ്റ്റ് ചെയ്ത പ്രോപ്പർട്ടികളുടെ എണ്ണം 6,620 ആയി. 2024 മെയ് മാസത്തെ അപേക്ഷിച്ച് 3.9 ശതമാനം വർധനയും 10 വർഷത്തെ സീസണൽ ശരാശരിയേക്കാൾ 9.3% കൂടുതലുമാണിത്. ബോർഡ് പറയുന്നതനുസരിച്ച്, മൊത്തം ലിസ്റ്റിങ്ങുകൾ വർഷം തോറും 25.7% വർധിച്ച് 17,094 ആയി. അതേസമയം മെയ് മാസത്തിലെ വീടുകളുടെ ശരാശരി വില 1,177,100 ഡോളറായി കുറഞ്ഞു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.9 ശതമാനവും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 0.6% കുറവുമാണ്.