Sunday, August 17, 2025

ആദ്യ കനേഡിയൻ ബഹിരാകാശ സഞ്ചാരി മാർക്ക് ഗാർണ്യൂ അന്തരിച്ചു

ഓട്ടവ : ആദ്യ കനേഡിയൻ ബഹിരാകാശ സഞ്ചാരി ജോസഫ് ജീൻ-പിയറി മാർക്ക് ഗാർണ്യൂ അന്തരിച്ചു. 76 വയസ്സായിരുന്നു. കനേഡിയൻ സായുധ സേനാ ഉദ്യോഗസ്ഥനും, ബഹിരാകാശയാത്രികനും, രാഷ്ട്രീയക്കാരനുമായിരുന്ന അദ്ദേഹം മൂന്ന് ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ പമേല സോമെ. മക്കൾ : സിമോൺ ഗാർണ്യൂ, ജോർജ് ഗാർണ്യൂ, യെവ്സ് ഗാർണ്യൂ, അഡ്രിയൻ ഗാർണ്യൂ.

1983-ലെ NRC ഗ്രൂപ്പിന്‍റെ ഭാഗമായി ബഹിരാകാശയാത്രികനായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഗാർണ്യൂ നാവിക ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്നു. 1984 ഒക്ടോബർ 5-ന് അദ്ദേഹം ബഹിരാകാശത്തെത്തിയ ആദ്യത്തെ കനേഡിയൻ പൗരനായി. 2001 മുതൽ 2005 വരെ, ഗാർണ്യൂ കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ (CSA) പ്രസിഡൻ്റായി ചുമതല വഹിച്ചു. പിന്നീട് ഗാർണ്യൂ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും 2008-ൽ ഹൗസ് ഓഫ് കോമൺസിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2008 മുതൽ 2023 വരെ മൺട്രിയോൾ ഏരിയ പാർലമെൻ്റ് അംഗമായി (എംപി) സേവനമനുഷ്ഠിച്ചു. ലിബറൽ പാർട്ടി അംഗമായ ഗാർണ്യൂ 2021 ജനുവരി മുതൽ ഒക്ടോബർ വരെ വിദേശകാര്യ മന്ത്രിയായും 2015 മുതൽ 2021 വരെ ഗതാഗത മന്ത്രിയായും പ്രവർത്തിച്ചു.

1949 ഫെബ്രുവരി 23-ന് കെബെക്ക് സിറ്റിയിൽ ജനിച്ച ജോസഫ് ജീൻ-പിയറി മാർക്ക് ഗാർണ്യൂ 1970-ൽ കാനഡയിലെ റോയൽ മിലിട്ടറി കോളേജിൽ നിന്ന് എഞ്ചിനീയറിങ് ഫിസിക്‌സിൽ ബിരുദം നേടി. തുടർന്ന് ഇപ്പോൾ റോയൽ കനേഡിയൻ നേവി എന്നറിയപ്പെടുന്ന മാരിടൈംസ് കമാൻഡിൽ കോംബാറ്റ് സിസ്റ്റംസ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ചു. 1973-ൽ ഇംപീരിയൽ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ പിഎച്ച്ഡി നേടി. 1983-ൽ ഗാർണിയോ ഒരു ബഹിരാകാശയാത്രികനായി തിരഞ്ഞെടുക്കപ്പെട്ടു. 1984-ൽ, എസ്ടിഎസ്-41-ജിയുടെ ഭാഗമായി ബഹിരാകാശത്തെത്തുന്ന ആദ്യത്തെ കനേഡിയൻ പൗരനായി ആയി അദ്ദേഹം മാറി. എസ്ടിഎസ്-77, എസ്ടിഎസ്-97 എന്നീ രണ്ടു തുടർ ദൗത്യങ്ങളിലും അദ്ദേഹം പങ്കെടുത്തു. 2001 ഫെബ്രുവരിയിൽ സി‌എസ്‌എയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റായി അദ്ദേഹം നിയമിതനായി, നവംബറിൽ ഏജൻസിയുടെ പ്രസിഡൻ്റായി. 2005-ൽ മാർക്ക് ഗാർണ്യൂ സി‌എസ്‌എയിൽ നിന്ന് രാജിവച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!