Monday, August 18, 2025

ബ്രാംപ്ടണിൽ വീണ്ടും വൈദ്യുതി മുടക്കം: ആയിരങ്ങൾ ഇരുട്ടിൽ

ബ്രാംപ്ടൺ : നഗരത്തിൽ തുടർച്ചയായ രണ്ടാം ദിവസവും ആയിരക്കണക്കിന് ഉപയോക്താക്കൾ ഇരുട്ടിലായതായി റിപ്പോർട്ട്. ബുധനാഴ്ച വൈകുന്നേരം നാലരയോടെ വൈദ്യുതി തടസ്സം നേരിട്ടതായി യൂട്ടിലിറ്റി ദാതാവായ അലക്ട്ര പറയുന്നു. വൈദ്യുതി തടസ്സം തുടക്കത്തിൽ 2,679 വീടുകളെയും വ്യാപാരസ്ഥാപനങ്ങളെയും ബാധിച്ചു. തുടർന്ന് വൈകിട്ട് അഞ്ചരയോട് വൈദ്യുതി തടസ്സം നേരിടുന്നവരുടെ എണ്ണം ഏകദേശം 1,600 ആയി കുറഞ്ഞു. ചൊവ്വാഴ്ച, ഈസ്റ്റ് ബ്രാംപ്ടണിലെ ഏകദേശം 5,206 ഉപയോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടിരുന്നു.

വിൻസ്റ്റൺ ചർച്ചിൽ ബൊളിവാർഡ് മുതൽ ഹൈവേ 407 ന് വടക്ക് ഹൈവേ 410 വരെയും ക്വീൻ സ്ട്രീറ്റ് ഈസ്റ്റിന് വടക്ക് ഹൈവേ 410 വരെയും ഉള്ള പ്രദേശത്താണ് വൈദ്യുതി തടസ്സപ്പെട്ടത്. വൈദ്യുതി തടസ്സത്തിനുള്ള കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു. രാത്രി 9 മണിയോടെ വൈദ്യുതി പൂർണ്ണമായും പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അലക്ട്ര പറയുന്നു. തടസ്സം നേരിടുന്ന ഉപയോക്താക്കൾ 1-833-ALECTRA എന്ന നമ്പറിൽ അലക്ട്രയുമായി ബന്ധപ്പെടണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!