Monday, August 18, 2025

മൈൻഡ് 40 പ്ലസ് ബാഡ്മിന്‍റൺ ടൂർണമെൻ്റ്: സ്റ്റാൻലി-മിഥുൻ ടീം വിജയികൾ

ഓഷവ : മലയാളീസ് ഇൻ ദുർഹം (MIND) സംഘടിപ്പിച്ച രണ്ടാമത് 40+ ബാഡ്മിന്‍റൺ ടൂർണമെൻ്റിൽ സ്റ്റാൻലി & മിഥുൻ ടീം വിജയികളായി. ജൂൺ രണ്ടു മുതൽ നാല് വരെ നോർത്ത് ഓഷവയിൽ നടന്ന ടൂർണമെൻ്റിൽ ഷെബിൻ – ലാജു ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. മനോജ് – അനിൽ ടീം മൂന്നാം സ്ഥാനവും നേടി.

സമാപന സമ്മേളനത്തിൽ മൈൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ സിറിൽ അധ്യക്ഷത വഹിച്ചു. ടൂർണമെൻ്റിന്‍റെ മുഖ്യസ്പോൺസർ അനു, സഹസ്‌പോൺസർ റിയൽറ്റർ അലക്സ് അലക്സാണ്ടർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മൈൻഡ് എക്സിക്യൂട്ടീവ് ഡയറക്ടറും ലീഡറുമായ ക്രിസ്റ്റഫർ, ഫിനാൻസ് ഡയറക്ടറും ടൂർണമെൻ്റ് കോഓർഡിനേറ്ററുമായ അൽവിൻ, പ്രോഗ്രാം കൺവീനർമാർ, MIND എക്സിക്യൂട്ടീവ് ഡയറക്ടർമാർ, അനീഷ്, സിന്റോ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

വിജയികളായ സ്റ്റാൻലി-മിഥുൻ ടീമിന് മൈൻഡ് ട്രോഫിയും ക്യാഷ് പ്രൈസും മുഖ്യസ്പോൺസർ അനു സമ്മാനിച്ചു. റണ്ണേഴ്സ് അപ്പായ ഷെബിൻ – ലാജു ടീമിന് അലക്സ് അലക്സാണ്ടറും മൂന്നാം സ്ഥാനത്തെത്തിയ മനോജ് – അനിൽ ടീമിന് ജസ്റ്റിനും ട്രോഫിയും ക്യാഷ് പ്രൈസും കൈമാറി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!