ബ്രാംപ്ടൺ : നഗരത്തിൽ നിന്നും ഇന്ത്യൻ വംശജനായ വയോധികനെ കാണാതായതായി റിപ്പോർട്ട്. ജൂൺ 4 ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ബ്രാംപ്ടണിലെ ടിംബർടോപ്പ് ക്രസൻ്റിലെ ഹോട്ട് സ്പ്രിങ് റോഡിലാണ് 79 വയസ്സുള്ള സോമയെ അവസാനമായി കണ്ടതെന്ന് പീൽ റീജനൽ പൊലീസ് അറിയിച്ചു.

അഞ്ചടി എട്ടിഞ്ച് ഉയരവും 190 പൗണ്ട് ഭാരവും ഇടത്തരം ശരീരഘടന, ഇടത്തരം നിറം, നീളമുള്ള വെളുത്ത മുടി, വെളുത്ത താടി, തവിട്ട് നിറമുള്ള കണ്ണുകൾ എന്നിവയുള്ള സോമയുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് പൊലീസ് പറയുന്നു. അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ (905)-453–2121, 1-800-222-TIPS (8477) എന്നീ നമ്പറുകളിലോ www.peelcrimestoppers.ca എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടണമെന്ന് പീൽ പൊലീസ് അഭ്യർത്ഥിച്ചു. സോമയെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 2000 ഡോളർ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്.