Sunday, August 17, 2025

ജീവനക്കാരുമായി നേരിട്ട് ചർച്ച: കാനഡ പോസ്റ്റിനെതിരെ പരാതിയുമായി CUPW

ഓട്ടവ : യൂണിയനെ ഒഴിവാക്കി കാനഡ പോസ്റ്റ്, ജീവനക്കാരുമായി നേരിട്ട് കരാർ ചർച്ച നടത്തുന്നതായി കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് (CUPW). യൂണിയന്‍റെ കരാർ ചർച്ച അവകാശങ്ങളിൽ കാനഡ പോസ്റ്റ് ഇടപെടുന്നതായും യൂണിയനെ തകർക്കാൻ ശ്രമിക്കുന്നതായും CUPW ആരോപിക്കുന്നു.

യൂണിയന് പ്രസക്തമായ രേഖകളൊന്നും നൽകാതെ പോസ്റ്റൽ ജീവനക്കാർക്ക് വിവരം നൽകുന്നതായും CUPW അറിയിച്ചു. യൂണിയനെ മറികടക്കാൻ കാനഡ പോസ്റ്റ് ക്യാപ്റ്റീവ് ഓഡിയൻസ് മീറ്റിങ്ങുകൾ, വിഡിയോകൾ, പത്രക്കുറിപ്പുകൾ എന്നിവയെല്ലാം ഉപയോഗിക്കുന്നതായും CUPW പറയുന്നു.

അതേസമയം പണിമുടക്ക് ഒഴിവാക്കാൻ കരാറിലെത്താൻ കാനഡ പോസ്റ്റും ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനും ചർച്ച പുനഃരാരംഭിക്കണമെന്ന് തൊഴിൽ മന്ത്രി പാറ്റി ഹാജ്ഡു ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഒരു മാസം നീണ്ടുനിന്ന പണിമുടക്കിന് ശേഷം, മെയ് 23 മുതൽ യൂണിയൻ വീണ്ടും നിയമപരമായ പണിമുടക്ക് നിലപാടിലാണ്. എന്നാൽ, കരാർ ചർച്ച തുടരുമ്പോൾ ജീവനക്കാർ ഓവർടൈം ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കാൻ യൂണിയൻ നിർദ്ദേശിച്ചിരുന്നു. 

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!