Thursday, June 18, 2026

വരണ്ട കാലാവസ്ഥ: റോക്കി വ്യൂ കൗണ്ടിയിൽ തീപിടിത്ത നിരോധനം

കാൽഗറി : ചൂടും വരണ്ടതുമായ കാലാവസ്ഥ കാരണം റോക്കി വ്യൂ കൗണ്ടിയിലെ എല്ലാ പ്രദേശങ്ങളിലും തീപിടുത നിരോധനം പ്രഖ്യാപിച്ചു. മാറ്റം ഉടനടി പ്രാബല്യത്തിൽ വരും. കൂടാതെ നിലവിലെ കാലാവസ്ഥ മാറുന്നത് വരെ നിരോധനം പ്രാബല്യത്തിൽ തുടരുമെന്ന് റോക്കി വ്യൂ കൗണ്ടി ഫയർ സർവീസസ് അറിയിച്ചു.

ആൽബർട്ടയിലെ മുഴുവൻ വനസംരക്ഷണ മേഖലയിലും തീപിടുത്ത നിരോധനം നിലവിലുണ്ട്. ക്യാമ്പ് ഗ്രൗണ്ടുകളും ബാക്ക് യാർഡും ഉൾപ്പെടെ പൊതു അല്ലെങ്കിൽ സ്വകാര്യ ഭൂമിയിൽ ക്യാമ്പ് ഫയർ അനുവദനീയമല്ല. ആൽബർട്ടയിൽ വെള്ളിയാഴ്ച വരെസജീവമായി 57 കാട്ടുതീകൾകത്തുന്നുണ്ട്. അതിൽ 22 എണ്ണം നിയന്ത്രണാതീതമായി കണക്കാക്കപ്പെടുന്നു.

കാനഡയുടെ ചില ഭാഗങ്ങളിൽ വരൾച്ച, കാട്ടുതീ, ശക്തമായ ഇടിമിന്നൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ആഴ്ച അവരുടെ വേനൽക്കാല പ്രവചനം പുറത്തിറക്കി. രാജ്യത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയേക്കാൾ ചൂട് കൂടുതലായിരിക്കുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!