എഡ്മിന്‍റൻ : ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) ഈ ആഴ്ച പ്രവിശ്യാ ഇമിഗ്രേഷനായി കൂടുതൽ അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. ആൽബർട്ടയുടെ എക്സ്പ്രസ് എൻട്രി-അലൈൻഡ് ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ വഴി ജൂൺ 3-ന് നടന്ന നറുക്കെടുപ്പിൽ 36 ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. ആൽബർട്ടയിലെ ആരോഗ്യ പരിപാലന മേഖലയിലെ തൊഴിലുടമകളിൽ നിന്ന് ജോലി ഓഫറുകൾ ലഭിച്ച പ്രൊഫഷണലുകളെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. ഈ വർഷം നടക്കുന്ന ഇത്തരത്തിലുള്ള ആറാമത്തെ നറുക്കെടുപ്പാണിത്. ഏറ്റവും കുറഞ്ഞ സ്കോർ 60 ഉള്ള അപേക്ഷകരെയാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയത്.

എക്സ്പ്രസ് എൻട്രി-അലൈൻഡ് ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ പ്രകാരം പരിഗണിക്കപ്പെടുന്നതിന് യോഗ്യമായ ഒമ്പത് ഹെൽത്ത് കെയർ പ്രൊഫഷനുകളിൽ ഒന്നിൽ ഉൾപ്പെടണം. യോഗ്യതയുള്ള ഒരു ഹെൽത്ത് കെയർ പ്രൊഫഷനിൽ യോഗ്യതയുള്ള ജോലി ഓഫർ നേടുകയും റെഗുലേറ്ററി ബോഡി മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. ഒപ്പം അപേക്ഷകർ ഫെഡറൽ എക്സ്പ്രസ് എൻട്രി പ്രോഗ്രാമിന് കീഴിൽ യോഗ്യത നേടുകയും പൂളിൽ സജീവമായ ഒരു പ്രൊഫൈൽ ഉണ്ടായിരിക്കുകയും വേണം.
