Sunday, August 17, 2025

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 3,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഓട്ടവ : ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 3,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഉദ്യോഗാർത്ഥികൾക്കായി നടത്തിയ ഈ നറുക്കെടുപ്പിൽ പരിഗണിക്കപ്പെടുന്നതിന് 529 മിനിമം കോമ്പ്രെഹൻസീവ് സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ആവശ്യമായിരുന്നു.

ഇന്ന് നടന്നത് ഈ മാസത്തെ നാലാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് ആയിരുന്നു. ജൂൺ രണ്ടിന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP), ജൂൺ നാലിന് ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ സർവീസ് കാറ്റഗറി എന്നീ നറുക്കെടുപ്പുകൾ നടന്നിരുന്നു. ജൂൺ 10-ന് 125 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയ ചെറിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പും നടന്നതായി ഐആർസിസി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!