Wednesday, September 10, 2025

‘ഈ മനോഹര തീരം’ സംഗീതസന്ധ്യ ജൂൺ 21-ന് എഡ്മിന്‍റനിൽ

എഡ്മിന്‍റൻ : എഡ്മിന്‍റൻ സെൻ്റ് ജേക്കബ് സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ കലാസാംസ്‌കാരിക പരിപാടി ‘ഈ മനോഹര തീരം’ ജൂൺ 21-ന് നടക്കും. കേൾക്കാൻ വീണ്ടും വീണ്ടും കൊതിക്കുന്ന മധുരിക്കുന്ന ഓർമ്മകൾ സമ്മാനിക്കുന്ന ഈ പ്രോഗ്രാം പ്ലസൻ്റ് വ്യൂ കമ്മ്യൂണിറ്റി ലീഗ് ഹാളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. 21-ന് വൈകിട്ട് നാല് മുതൽ രാത്രി എട്ടു വരെ 1970, 80, 90 കാലഘട്ടത്തിലെ മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലെ നിത്യഹരിത ഗാനങ്ങൾ കോർത്തിണക്കിയുള്ള മനോഹരമായ സംഗീത വിരുന്നാണ് ‘ഈ മനോഹര തീരത്തിന്‍റെ’ പ്രധാന ആകർഷണം.

ബീഫ് കോംബോ, തട്ട് ദോശ, പലഹാര കട, നാടൻ സമോവർ ചായ, ഉപ്പിലിട്ടത് തുടങ്ങി വിവിധതരം നാടൻ വിഭവങ്ങൾ അടങ്ങിയ തട്ടുകടയും ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മണിമുതൽ രാത്രി 10 വരെ തട്ടുകട പ്രവർത്തിക്കും. കൂടാതെ ഓട്ടമത്സരം, ചെസ്, കസേരകളി, ബാസ്ക്കറ്റ്ബോൾ, ബാഡ്മിന്‍റൺ, നാടൻ പന്തുകളി തുടങ്ങി വിവിധ കായിക മത്സരങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭാഗ്യശാലികൾക്ക് ആകർഷക സമ്മാനങ്ങൾ നേടാനുള്ള അവസരമായി ലക്കി ഡ്രോ ടിക്കറ്റുകളും ($10) സംഗീതസന്ധ്യയോട് അനുബന്ധിച്ച് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് (780) 884-7337 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!