Monday, August 18, 2025

ഡിജിറ്റൽ സേവന നികുതി ഒഴിവാക്കില്ല: ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ

ഓട്ടവ : വൻകിട ടെക് കമ്പനികൾക്കുള്ള ഡിജിറ്റൽ സേവന നികുതി ഫെഡറൽ സർക്കാർ ഒഴിവാക്കില്ലെന്ന് ധനമന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ. ജൂൺ 30 മുതൽ ഡിജിറ്റൽ സേവന നികുതി പ്രാബല്യത്തിൽ വരാനിരിക്കെയാണ് തീരുമാനം. യുഎസുമായുള്ള വ്യാപാര ചർച്ചകൾക്ക് മുന്നോടിയായി നികുതി താൽക്കാലികമായി നിർത്താൻ സമ്മർദ്ദം ഉയർന്നിരുന്നു.

ആമസോൺ, ഗൂഗിൾ, മെറ്റ, ഊബർ, എയർബിഎൻബി തുടങ്ങിയ കമ്പനികൾക്ക് കനേഡിയൻ ഉപയോക്താക്കളിൽ നിന്നുള്ള വരുമാനത്തിന് മൂന്ന് ശതമാനം നികുതി ചുമത്തുന്ന നിയമനിർമ്മാണം പാർലമെൻ്റ് പാസാക്കിയതായും കാനഡ നികുതിയുമായി മുന്നോട്ട് പോകുകയാണെന്നും ധനമന്ത്രി അറിയിച്ചു. കനേഡിയൻ, യുഎസ് ബിസിനസ്സ് ഗ്രൂപ്പുകൾ, യുഎസ് ടെക് ഭീമന്മാരെ പ്രതിനിധീകരിക്കുന്ന സംഘടനകൾ, അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾ എന്നിവരെല്ലാം നികുതി ഇല്ലാതാക്കാനോ താൽക്കാലികമായി നിർത്താനോ ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!