Wednesday, September 10, 2025

കെബെക്കിൽ ഹെലികോപ്റ്റർ തകർന്ന് നാല് പേരെ കാണാതായി

മൺട്രിയോൾ : കെബെക്ക് നോർത്ത് ഷോറിൽ ഹെലികോപ്റ്റർ തകർന്നുവീണ് നാല് പേരെ കാണാതായതായി സുറെറ്റെ ഡു കെബെക്ക് (എസ്‌ക്യു) റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രി പത്തരയോടെ നോർത്ത് ഷോർ കമ്മ്യൂണിറ്റിയായ നതാഷ്‌ക്വാന് സമീപമാണ് എയർമെഡിക് ഹെലികോപ്റ്റർ തകർന്നുവീണത്.

നാല് ജീവനക്കാരും ഒരു യാത്രക്കാരനുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്നും പ്രദേശത്ത് രക്ഷാപ്രവർത്തനത്തിലായിരുന്നു ഇവരെന്നും എയർമെഡിക് കമ്പനി വക്താവ് റാഫേൽ ബർഗോൾട്ട് അറിയിച്ചു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായ നാല് പേരെ കണ്ടെത്താൻ കര, ജല തിരച്ചിൽ സംഘങ്ങൾ തിരച്ചിൽ തുടരുകയാണ്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പ്രവിശ്യാ പൊലീസും കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡും അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!