ഹാലിഫാക്സ് : നോവസ്കോഷ തീരത്ത് ഞായറാഴ്ച രാത്രിയിൽ ഭൂചലനം ഉണ്ടായതായി എർത്ത്‌ക്വേക്ക്സ് കാനഡ. ഹാലിഫാക്സിന് തെക്കുകിഴക്കായി 285 കിലോമീറ്റർ അകലെ ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഇത് കരയിൽ നിന്ന് വളരെ അകലെയായതിനാൽ കരയിൽ വലിയ ആഘാതം സൃഷ്ടിച്ചിട്ടില്ലെന്ന് ഏജൻസി അറിയിച്ചു. ഇതിനുമുമ്പ്, ജൂൺ 16-ന് ബ്രിട്ടിഷ് കൊളംബിയ തീരത്ത് 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. ഏകദേശം 10 കിലോമീറ്റർ ആഴത്തിൽ രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് എർത്ത്‌ക്വേക്ക്സ് കാനഡ അറിയിച്ചു.