ഓട്ടവ : രാജ്യത്തുടനീളം റോജേഴ്‌സ് നെറ്റ്‌വർക്കിൽ തടസ്സം നേരിടുന്നതായി റിപ്പോർട്ട്. രാവിലെ പതിനൊന്ന് മണിയോടെയാണ് തടസ്സം ആരംഭിച്ചത്. നിലവിൽ ഏഴായിരത്തോളം ഉപയോക്താക്കൾ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്‍റർനെറ്റ്, മൊബൈൽ ഫോൺ ലൈനുകൾ, മൊബൈൽ ഇന്‍റർനെറ്റ് എന്നീ സേവനങ്ങൾ തടസ്സപ്പെട്ടിട്ടുണ്ട്.

