വിനിപെഗ് : 2026/27 ഇൻഷുറൻസ് വർഷത്തേക്കുള്ള അടിസ്ഥാന നിരക്കുകളിൽ 2.07% വർധന അഭ്യർത്ഥിച്ച് മാനിറ്റോബ പബ്ലിക് ഇൻഷുറൻസ് (എംപിഐ). നിരക്ക് വർധനയ്ക്ക് അനുമതി തേടി പബ്ലിക് യൂട്ടിലിറ്റീസ് ബോർഡിന് അപേക്ഷ നൽകിയതായും ക്രൗൺ കോർപ്പറേഷൻ അറിയിച്ചു.

വർധന അംഗീകരിച്ചാൽ മാനിറ്റോബ നിവാസികൾക്ക് സ്വകാര്യ പാസഞ്ചർ വാഹന പോളിസിക്ക് 21 ഡോളർ കൂടും. പുതുതലമുറ വാഹനങ്ങൾ കൂടുതൽ ങ്കീർണ്ണവും, നൂതന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്നതും, നന്നാക്കാൻ കൂടുതൽ ചെലവേറിയതായതും ഇത് കാരണം ഉയർന്ന ക്ലെയിം ചെലവുകൾ നേരിടുന്നതായും എംപിഐ വിശദീകരിച്ചു.