ഓട്ടവ : മൂന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ നാടുകടത്താൻ ഒരുങ്ങി കാനഡ. സമീപ വര്‍ഷങ്ങളിൽ കാനഡയിലെത്തിയ മൂന്നു പേരും രാജ്യത്ത് തുടരാൻ യോഗ്യരല്ലെന്ന് കണ്ടെത്തിയതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) അറിയിച്ചു. രണ്ട് പേരെ ഉടന്‍ നാടുകടത്തുമെന്നും ഒരാളെ പുറത്താക്കിയതായും സിബിഎസ്എ വക്താവ് റെബേക്ക പർഡി അറിയിച്ചു.

തീവ്രവാദം, മനുഷ്യാവകാശ ലംഘനം എന്നിവയില്‍ ഏര്‍പ്പെട്ടതിന്‍റെ പേരില്‍ ഇറാനിലെ മുതിര്‍ന്ന സര്‍ക്കാര്‍, സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ കാനഡയിൽ പ്രവേശിക്കുന്നതിൽ നിന്നും ഫെഡറൽ സർക്കാർ വിലക്കിയിരുന്നു. നിലവിൽ കാനഡയിലുള്ള ഇറാൻ ഉദ്യോഗസ്ഥർക്ക് പ്രവേശനാനുമതി ലഭിച്ചതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും റെബേക്ക പർഡി അറിയിച്ചു. അതേസമയം, കാനഡയിൽ താമസിക്കുന്ന മുൻ ഇറാനിയൻ സർക്കാർ, സൈനിക ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും വാദമുയരുന്നുണ്ട്.