ഫ്ലോറിഡ : ഫ്ലോറിഡയിൽ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റിന്‍റെ (ഐസിഇ) കസ്റ്റഡിയിലിരിക്കെ കനേഡിയൻ പൗരൻ മരിച്ചതായി റിപ്പോർട്ട്. മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ ശിക്ഷ അനുഭവിച്ചിരുന്ന 49 വയസ്സുള്ള ജോണി നോവിയല്ലോയാണ് മരിച്ചതെന്ന് ഐസിഇ പ്രസ്താവനയിൽ അറിയിച്ചു. ജൂൺ 23-നാണ് ഇയാൾ മരിച്ചതെന്നും മരണകാരണം വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.

1988-ൽ യുഎസിലെത്തിയ ജോണി നോവിയല്ലോ 1991-ൽ സ്ഥിര താമസക്കാരനായി. 2023-ൽ, ഒന്നിലധികം മയക്കുമരുന്ന് കുറ്റങ്ങൾക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും 12 മാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ജോണി നോവിയല്ലോയുടെ മരണത്തെക്കുറിച്ച് കാനഡ കോൺസുലേറ്റിനെ അറിയിച്ചതായി ഐസിഇ റിപ്പോർട്ട് ചെയ്തു.