എഡ്മിന്‍റൻ : സൗത്ത് എഡ്മിന്‍റനിൽ കാൽനടയാത്രക്കാരനെ ട്രെയിൻ ഇടിച്ചു വീഴ്ത്തിയതായി റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെ 99 സ്ട്രീറ്റിനും ഗേറ്റ്‌വേ ബൊളിവാർഡിനും ഇടയിലുള്ള 51 അവന്യൂ NW ന് സമീപമാണ് സംഭവം.

ഇയാളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് വ്യക്തമല്ല. അന്വേഷണത്തിന്‍റെ ഭാഗമായി പ്രദേശത്തെ റോഡുകൾ അടച്ചിരുന്നെങ്കിലും പിന്നീട് തുറന്നതായി എഡ്മിന്‍റൻ പൊലീസ് സർവീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അന്വേഷണം പുരോഗമിക്കുന്നു.