ഓട്ടവ : യുഎസ്-കാനഡ വ്യാപാരയുദ്ധം സാരമായി ബാധിക്കുന്ന ഓട്ടോമോട്ടീവ് വ്യവസായത്തിലെ പ്രമുഖരുമായി പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തും. കാനഡയിൽ നിർമ്മിക്കുന്ന വാഹനങ്ങൾക്ക് യുഎസ് 25% തീരുവ ചുമത്തിയിട്ടുണ്ട്. കൂടാതെ യുഎസിന് കനേഡിയൻ കാറുകൾ ആവശ്യമില്ലെന്നും ഓട്ടോമോട്ടീവ് കമ്പനികൾ എല്ലാ ഉൽപ്പാദനവും യുഎസിലേക്ക് മാറ്റണമെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. ഈ അവസരത്തിലാണ് ഓട്ടോമോട്ടീവ് സെക്ടർ സിഇഒമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.

അതേസമയം ജൂലൈ 21-നകം പുതിയ കാനഡ-യുഎസ് വ്യാപാര കരാർ നിലവിൽ വരണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ആ സമയപരിധി പാലിച്ചില്ലെങ്കിൽ, കാനഡയുടെ വ്യാപാര പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുമെന്നും കാർണി പറഞ്ഞിരുന്നു.