മാഡ്രിഡ് : ഫുഡ്ബോൾ ലോകത്തിന് ഞെട്ടലായി ലിവർപൂളിന്‍റെ പോർച്ചുഗീസ് താരം ഡിയേഗോ ജോട്ട (28) കാർ അപകടത്തിൽ മരിച്ചു. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറ മേഖലയിലെ പലാസിയോസ് ഡി സനാബ്രിയയ്ക്ക് സമീപം എ -52 ഹൈവേയിലാണ് അപകടം. അദ്ദേഹത്തിന്‍റെ സഹോദരൻ, 26 വയസ്സുള്ള പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരൻ ആന്ദ്രെ ഫിലിപ്പ് അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്നുവെന്നും അപകടത്തിൽ മരിച്ചതായും റിപ്പോർട്ടുണ്ട്. ജൂൺ 22-ന് പോർട്ടോയിൽ നടന്ന ചടങ്ങിൽ ജോട്ട തന്‍റെ ദീർഘകാല പങ്കാളി റൂട്ട് കാർഡോസോയെ വിവാഹം കഴിച്ച് പത്ത് ദിവസത്തിന് ശേഷമാണ് അപകടം.

ജോട്ടയും സഹോദരനും സഞ്ചരിച്ചിരുന്ന ലംബോർഗിനിയുടെ ടയർ പൊട്ടിത്തെറിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാർ റോഡിൽ നിന്ന് തെന്നിമാറി അധികം താമസിയാതെ തീപിടിച്ചതിനെ തുടർന്ന് രണ്ട് സഹോദരന്മാരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.

പോർച്ചുഗലിലെ പാവോസ് ഡി ഫെരേരയിൽ നിന്നാണ് ജോട്ട തന്‍റെ ഫുട്ബോൾ കരിയർ ആരംഭിച്ചത്. തുടർന്ന് 2016-ൽ അറ്റ്ലിറ്റിക്കോ മാഡ്രിഡിലേക്ക് മാറി. തുടർന്ന് അദ്ദേഹം പ്രീമിയർ ലീഗിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനൊപ്പം കളിച്ചു. പിന്നീടാണ് അദ്ദേഹം ലിവർപൂളിൽ എത്തിയത്.