ഓട്ടവ : ഓരോ വർഷവും കാനഡ വിട്ട് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം വർധിക്കുന്നതായി പുതിയ റിപ്പോർട്ട്. 2025-ന്‍റെ ആദ്യപാദത്തിൽ കാനഡ വിടുന്നവരുടെ എണ്ണം റെക്കോർഡ് ഉയർത്തിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ 27,086 പൗരന്മാരും സ്ഥിര താമസക്കാരും കാനഡ വിട്ടുപോയി. 2017-ൽ 27,115 പേർ രാജ്യം വിട്ടു പോയതിന് ശേഷം ആദ്യ പാദത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കാണിത്.

2024-ലെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 2025-ലെ ആദ്യ പാദത്തിലെ കുടിയേറ്റത്തിൽ കുടിയേറ്റത്തെ മൂന്ന് ശതമാനം വർധന ഉണ്ടായെങ്കിലും 26,293 പേർ രാജ്യം വിട്ടു. കൂടാതെ, 2025-ന്‍റെ ആദ്യ പാദത്തിൽ കൂടുതൽ സ്ഥിര താമസക്കാർ (ജോലി, പഠന അനുമതിയുള്ളവർ) കാനഡ വിട്ടു. ആകെ 209,400 സ്ഥിര താമസക്കാർ രാജ്യം വിട്ടു. 2024-ന്‍റെ ആദ്യ പാദത്തിൽ കാനഡ വിട്ട 135,360 സ്ഥിര താമസക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ 54% വർധന.

പ്രധാനമന്ത്രി മാർക്ക് കാർണി രാജ്യാന്തര വിദ്യാർത്ഥികളുടെയും താൽക്കാലിക വിദേശ തൊഴിലാളികളുടെയും എണ്ണം കുറയ്ക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കാനഡ ഒഴിവാക്കി പോകുന്നവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഫെഡറൽ ഏജൻസി പറയുന്നു. കുട്ടികളില്ലാത്ത കുടിയേറ്റക്കാരും 65 വയസ്സും അതിൽ കൂടുതലുമുള്ളവരും രാജ്യം വിടാനുള്ള സാധ്യത കൂടുതലാണ്. അതേസമയം കെയർഗിവർ അല്ലെങ്കിൽ അഭയാർത്ഥി വിഭാഗങ്ങളിലുള്ളവരെ അപേക്ഷിച്ച് സംരംഭകർക്കും നിക്ഷേപകർക്കും കുടിയേറ്റത്തിനുള്ള സാധ്യത കൂടുതലാണ്.

തായ്‌വാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫ്രാൻസ്, ഹോങ്കോംഗ്, ലെബനൻ എന്നിവിടങ്ങളിൽ ജനിച്ച കുടിയേറ്റക്കാരാണ് കൂടുതലും കാനഡ ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് പറക്കുന്നത്. നേരെമറിച്ച്, ഫിലിപ്പീൻസ്, വിയറ്റ്നാം, ശ്രീലങ്ക, ജമൈക്ക എന്നിവിടങ്ങളിൽ ജനിച്ചവർ കാനഡ വിടാനുള്ള സാധ്യത കുറവാണെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു.