കാൽഗറി : നഗരത്തിലെ കോണ്ടമിനിയം വിൽപ്പനയിലെ ഇടിവ് തുടരുന്നതായി കാൽഗറി റിയൽ എസ്റ്റേറ്റ് ബോർഡ് (CREB) റിപ്പോർട്ട്. ജൂണിൽ 2,112 കോണ്ടോ വിൽപ്പനയാണ് നഗരത്തിൽ നടന്നത്. അതേസമയം തുടർച്ചയായി നാലാം മാസവും ഇൻവെന്‍ററിയിൽ വളർച്ച തുടരുന്നതായി ബോർഡ് അറിയിച്ചു. ജൂണിൽ ഇൻവെന്‍ററിയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 73% വർധന ഉണ്ടായി. കോണ്ടമിനിയം വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജൂണിൽ മൂന്ന് ശതമാനം കുറഞ്ഞ് 333,500 ഡോളറായി.

നഗരത്തിലേക്കുള്ള കുടിയേറ്റം മന്ദഗതിയിലായതാണ് കോണ്ടോ വിൽപ്പനയിലെ ഇടിവിന് കാരണമെന്ന് CREB സാമ്പത്തിക വിദഗ്ധ ആൻ-മേരി ലൂറി പറയുന്നു. ഈ പ്രവണത ഉടൻ മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുണ്ട്. കാൽഗറിയിൽ പതിനാലായിരത്തിലധികം യൂണിറ്റുകൾ നിർമ്മാണത്തിലാണെന്ന് ആൻ-മേരി ലൂറി അറിയിച്ചു.