ഓട്ടവ : താൽക്കാലിക താമസക്കാർ, രാജ്യാന്തര വിദ്യാർത്ഥികൾ, അഭയാർത്ഥികൾ എന്നിവരുൾപ്പെടെ ദശലക്ഷക്കണക്കിന് യോഗ്യരായ കനേഡിയൻ നികുതിദായകർക്ക് സഹായമാകുന്ന പുതിയ GST പേയ്മെൻ്റ് ഇന്ന് (ജൂലൈ 4) വിതരണം ചെയ്യും. പണപ്പെരുപ്പം, വർധിച്ചു വരുന്ന ജീവിതച്ചെലവ് തുടങ്ങിയ സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടയിൽ, നികുതി രഹിത ത്രൈമാസ പേയ്മെൻ്റായ ചരക്ക് സേവന നികുതി/ഹാർമോണൈസ്ഡ് സെയിൽസ് ടാക്സ് (ജിഎസ്ടി/എച്ച്എസ്ടി) ക്രെഡിറ്റ്, കുറഞ്ഞ മുതൽ മിതമായ വരുമാനമുള്ള വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്.

മുൻ നികുതി വർഷത്തെ (2024) അടിസ്ഥാനമാക്കി ജൂലൈ 4 മുതൽ GST പേയ്മെൻ്റ് തുക വർധിപ്പിച്ചിട്ടുണ്ട്. അവിവാഹിതർക്ക് 533 ഡോളർ, വിവാഹിതരായ ദമ്പതികൾക്ക് 698 ഡോളർ, 19 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും184 ഡോളർ എന്നിങ്ങനെയായിരിയ്ക്കും GST/HST ക്രെഡിറ്റ് ലഭിക്കുകയെന്ന് കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു.
2025-2026 ലെ GST പേയ്മെൻ്റ് തീയതികൾ
- 2025 ജൂലൈ 4
- 2025 ഒക്ടോബർ 3
- 2026 ജനുവരി 5
- 2026 ഏപ്രിൽ 3