എഡ്മിന്‍റൻ : കഴിഞ്ഞയാഴ്ച സൗത്ത് എഡ്മിന്‍റനിൽ ട്രെയിനിടിച്ച് പരുക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. ജൂൺ 26-ന് പുലർച്ചെ ആറു മണിയോടെ 99 സ്ട്രീറ്റിനും ഗേറ്റ്‌വേ ബൊളിവാർഡിനും ഇടയിൽ 51 അവന്യൂവിന് സമീപം സിപി റെയിൽ ട്രെയിൻ ഇടിച്ചാണ് 33 വയസ്സുള്ള യുവതിക്ക് ഗുരുതരമായി പരുക്കേറ്റത്.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. എന്നാൽ, യുവതി എന്നാണ് മരിച്ചതെന്ന് എഡ്മിന്‍റൻ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ഇപിഎസ് മേജർ കൊളീഷൻ ഇൻവെസ്റ്റിഗേഷൻസ് വിഭാഗം അന്വേഷണം തുടരുകയാണ്.