ടൊറന്റോ: സ്കാർബ്റോ സെന്റ് തോമസ് സീറോ മലബാർ ഫൊറൈൻ ചർച്ച് ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിച്ചു. ജൂലൈ 4,5, 6 തീയതികളിലായിരുന്നു തരുനാൾ ആഘോഷം. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 9:00 മണിയോടെ ജപമാല പ്രാർത്ഥനയോടെയാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്. തുടർന്ന് ആഘോഷപൂർവ്വകമായ തിരുനാൾ കുർബ്ബാനയും നടന്നു. തിരുനാൾ കുർബ്ബാനയ്ക്ക് മാനന്തവാടി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം മുഖ്യകാർമികത്വം വഹിച്ചു. ശേഷം പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

ശനിയാഴ്ച വൈകിട്ട് ജപമാലയും, തുടര്‍ന്ന്, ലണ്ടന്‍ ഇടവകവികാരി ഫാദര്‍ പ്ലോജന്‍ കണ്ണമ്പുഴയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ കുര്‍ബാനയും നടന്നു. രൂപതാ ചാന്‍സിലര്‍ റവ.ഫാ.ടെന്‍സണ്‍ താന്നിക്കലും, റവ.ഫാ. സുനില്‍ ചെറുശ്ശേരിയും സഹകാര്‍മ്മികരായി. ശേഷം സ്നേഹ വിരുന്നും, 101 പേർ അണിനിരന്ന മെഗാ തിരുവാതിരയും, വെടിക്കെട്ടും, ലൈറ്റ് & സൗണ്ട് ഷോയും അരങ്ങേറി.

ഇടവകയിലെ മുഴുവന്‍ വിശ്വാസികളുടെയും നേതൃത്വത്തില്‍ വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് പട്ടണം ചുറ്റിയുള്ള പ്രദക്ഷിണമായിരുന്നു തിരുനാള്‍ ദിവസത്തെ മുഖ്യ ആകര്‍ഷണം.

തിരുനാളിന് ഫൊറാന വികാരി ഫാ: ബൈജു ചക്കേരി, അസിസ്റ്റൻ്റ് വികാരിമാരായ ഫാ: ഷിജോ കാരിക്കൽ, ഫാ: സുനിൽ ചെറുശേരിൽ, ട്രസ്റ്റിമാരായ സിനോ ജോയി നടുവിലേക്കൂറ്റ്, തോമസ് ആലുംമൂട്ടിൽ എന്നിവർ നേതൃത്വം നൽകി.