ബ്രാംപ്ടൺ : തിങ്കളാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തെ തുടർന്ന് ബ്രാംപ്ടണിലെ ഹൈവേ 407-ന്‍റെ ഈസ്റ്റ് ബൗണ്ട് റോഡ് ഭാഗികമായി അടച്ചിട്ടതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP) അറിയിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ മിസ്സിസാഗ റോഡിലേക്ക് അടുക്കുന്ന ഹൈവേയുടെ ഈസ്റ്റ് ബൗണ്ട് ഭാഗത്ത് ഒരു ഹോണ്ട സിവിക്കും മറ്റൊരു വാഹനവും കൂട്ടിയിടച്ചതായി പ്രവിശ്യാ പൊലീസ് റിപ്പോർട്ട് ചെയ്തു. അപകടത്തിൽ 31 വയസ്സുള്ള ഹോണ്ട സിവിക്ക് ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു.

അന്വേഷണത്തെത്തുടർന്ന് മിസ്സിസാഗ റോഡിൽ ഹൈവേ 407-ന്‍റെ ഈസ്റ്റ് ബൗണ്ട് റോഡ് അടച്ചു. കൂടാതെ മിസ്സിസാഗ റോഡിലെ ഈസ്റ്റ് ബൗണ്ട് റാമ്പുകളും അടച്ചിട്ടിട്ടുണ്ട്. ദീർഘനേരം അടച്ചിടൽ പ്രതീക്ഷിക്കുന്നതിനാൽ, പ്രദേശം ഒഴിവാക്കാൻ OPP പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അന്വേഷണം പുരോഗമിക്കുന്നു.