മൺട്രിയോൾ : സെന്‍റർ-ഡു-കെബെക്കിലെ അർതബാസ്ക റൈഡിങ് ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 11-ന് നടക്കും. കഴിഞ്ഞ ഏപ്രിലിൽ കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡ എംപിയായി തിരഞ്ഞെടുക്കപ്പെട്ട എറിക് ലെഫെബ്‌വ്രെ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഉപതിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി ഓഫ് കെബെക്ക് (പിസിക്യു) ലീഡർ എറിക് ഡുഹൈമും പാർട്ടി കെബെക്കോയിസിന് (പിക്യു) വേണ്ടി മത്സരിക്കുന്ന മുൻ റേഡിയോ-കാനഡ അവതാരകനായ അലക്സ് ബോസ്നോയും തമ്മിലുള്ള പോരാട്ടം കടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ടിന്‍റെ അവെനീർ കെബെക്ക് (സിഎക്യു), പാർട്ടിയുടെ യുവജന കമ്മീഷൻ മുൻ പ്രസിഡൻ്റായ കെവൻ ബ്രസ്സൂറിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിട്ടുണ്ട്. കെബെക്ക് സോളിഡയർ (ക്യുഎസ്) തങ്ങളുടെ പാർട്ടിയെ പ്രതിനിധീകരിക്കുന്നത് ആരോഗ്യ പ്രവർത്തകയായ പാസ്കേൽ ഫോർട്ടിൻ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കെബെക്ക് ലിബറൽ പാർട്ടി മാത്രം ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.