Tuesday, October 14, 2025

വിനിപെഗ്-കോസ്റ്റാറിക്ക നോൺ-സ്റ്റോപ്പ് സർവീസ് ആരംഭിക്കാൻ വെസ്റ്റ്‌ജെറ്റ്

വിനിപെഗ് : വരുന്ന ശൈത്യകാലത്ത് തണുപ്പിൽ നിന്നും രക്ഷപെടാൻ മാനിറ്റോബ നിവാസികൾക്ക് വെസ്റ്റ്‌ജെറ്റിനൊപ്പം കോസ്റ്റാറിക്കയിലേക്ക് പറക്കാം. ഡിസംബർ 19-ന് വിനിപെഗ്-കോസ്റ്റാറിക്ക നോൺ-സ്റ്റോപ്പ് സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കാൽഗറി ആസ്ഥാനമായുള്ള എയർലൈൻ. ആഴ്ചയിൽ ഒരിക്കലായിരിക്കും സർവീസ് നടത്തുകയെന്നും വെസ്റ്റ്‌ജെറ്റ് പ്രഖ്യാപിച്ചു.

മെക്സിക്കോ, ലാറ്റിൻ അമേരിക്ക, കരീബിയൻ എന്നിവയുൾപ്പെടെ വിനിപെഗിൽ നിന്ന് ഈ ശൈത്യകാലത്ത് 23 നോൺ-സ്റ്റോപ്പ് റൂട്ടുകൾ സർവീസ് നടത്തുമെന്നും വെസ്റ്റ്‌ജെറ്റ് പ്രഖ്യാപിച്ചു. കൂടാതെ കാൻകൂണിലേക്കും പ്യൂർട്ടോ വല്ലാർട്ടയിലേക്കും കൂടുതൽ സർവീസുകളും പ്രഖ്യാപനത്തിലുണ്ട്. വിന്നിപെഗിനും ലൈബീരിയയ്ക്കും ഇടയിലുള്ള സർവീസ് – നഗരത്തിൽ നിന്ന് മധ്യ അമേരിക്കയിലേക്കുള്ള എയർലൈനിന്റെ ആദ്യത്തെ നോൺ-സ്റ്റോപ്പ് റൂട്ടാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!