ടൊറൻ്റോ : ഗാർഡിനർ എക്സ്പ്രസ് വേയിൽ ഒന്നിലധികം വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ ഒരാൾ മരിക്കുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം ഉണ്ടായതെന്ന് ടൊറൻ്റോ പൊലീസ് അറിയിച്ചു. അഞ്ച് വാഹനങ്ങൾ അപകടത്തിൽപ്പെട്ടതായി അധികൃതർ റിപ്പോർട്ട് ചെയ്തു. അതിൽ മൂന്നെണ്ണത്തിന് തീപിടിച്ചു. ടൊറൻ്റോ ഫയർഫോഴ്‌സ് തീ അണച്ചു. അപകടത്തിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പാരാമെഡിക്കുകൾ സ്ഥിരീകരിച്ചു. മറ്റു അഞ്ചു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് യങ്/യോർക്ക് സ്ട്രീറ്റ് എക്സിറ്റിൽ പടിഞ്ഞാറോട്ടുള്ള എല്ലാ ഗതാഗതവും തടസ്സപ്പെട്ടു. കൂടാതെ കൂടാതെ ഡോൺ വാലി പാർക്ക്‌വേയിൽ നിന്ന് ജാർവിസ് സ്ട്രീറ്റിലേക്കുള്ള പടിഞ്ഞാറോട്ടുള്ള ഗാർഡിനർ എക്സ്പ്രസ് വേ അടച്ചു. റിച്ച്മണ്ട് സ്ട്രീറ്റിൽ നിന്ന് ഗാർഡിനറിലേക്കുള്ള തെക്കോട്ടുള്ള ഗാർഡിനർ എക്സ്പ്രസ് വേയും അടച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.