ഓട്ടവ : ഒൻ്റാരിയോ നിവാസികൾക്കൊരു സന്തോഷവാർത്ത! വർധിപ്പിച്ച തുകയോടെ പുതിയ ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് (OTB) ഇന്ന് (ജൂലൈ 10) മുതൽ വിതരണം ചെയ്യും. വർധിച്ചു വരുന്ന ഊർജ്ജ ചെലവുകൾ, നികുതികൾ, ദൈനംദിന ചെലവുകൾ എന്നിവയുമായി മല്ലിടുന്ന താഴ്ന്ന, ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന, ഒൻ്റാരിയോ നിവാസികൾക്കുള്ള നികുതി രഹിത പ്രതിമാസ പേയ്മെൻ്റാണ് ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് (OTB). പ്രോപ്പർട്ടി നികുതികൾ മുതൽ ഊർജ്ജ ബില്ലുകൾ, വിൽപ്പന നികുതികൾ വരെ വർധിച്ചു വരുന്ന ജീവിതച്ചെലവുകൾ കൈകാര്യം ചെയ്യാൻ ഈ പേയ്മെൻ്റ് ജനങ്ങളെ സഹായിക്കുന്നു.

വിൽപ്പന നികുതി, ഊർജ്ജ ചെലവുകൾ, പ്രോപ്പർട്ടി നികുതി എന്നിവയുടെ ഭാരം ലഘൂകരിക്കുന്നതിന് ഒൻ്റാരിയോ സെയിൽസ് ടാക്സ് ക്രെഡിറ്റ് (OSTC), ഒൻ്റാരിയോ എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റ് (OEPTC), നോർത്തേൺ ഒൻ്റാരിയോ എനർജി ക്രെഡിറ്റ് (NOEC) എന്നീ മൂന്ന് വ്യത്യസ്ത പ്രൊവിൻഷ്യൽ ക്രെഡിറ്റുകൾ സംയോജിപ്പിക്കുന്ന നികുതി രഹിത പ്രതിമാസ പേയ്മെൻ്റാണ് ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ്. സാമ്പത്തിക സ്ഥിതി മികച്ചതാക്കാൻ സഹായിക്കുന്ന, 2025-ലെ ഒൻ്റാരിയോ ട്രിലിയം ബെനിഫിറ്റ് പേയ്മെൻ്റ് ഷെഡ്യൂൾ ഇതാ : ഓഗസ്റ്റ് 8, സെപ്റ്റംബർ 10, ഒക്ടോബർ 10, നവംബർ 10, ഡിസംബർ 10.